വഴിത്തല: ലയൺസ് ക്ലബ് ഓഫ് വഴിത്തല, സർവീസ് കോപ്പറേറ്റീവ് ബാങ്ക് വഴിത്തല, ശ്രീ ഭവാനി ഫൌണ്ടേഷൻ കാലടി എന്നിവയുടെ സഹകരണത്തോടെ 19ന് രാവിലെ ഒമ്പത് മണി മുതൽ ലയൺസ് ക്ലബ് ഹാളിൽ വച്ച് സൗജന്യ നേത്ര, ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തും.
തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിർദ്ധനർക്ക് 45000 രൂപ വരെ ചിലവ് വരുന്ന ചികിത്സ അമൃത ഹോസ്പിറ്റലിൽ സൗജന്യമായി ചെയ്തു കൊടുക്കും. തിമിര ശാസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്നവരെ വാഹനത്തിൽ കൊണ്ട് പോവുകയും ശേഷം തിരികെ എത്തിക്കുകയും ചെയ്യുന്നു.
രോഗിയുടെ ചികിത്സ, ഭക്ഷണം മെഡിസിൻ, എല്ലാം സൗജന്യമായി ലഭിക്കുന്നു. ഇടപ്പള്ളി അമൃത ഹോസ്പിറ്റൽ, മുവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ്, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ ഡോക്ടർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക: 94974 90131.