തിരുവനന്തപുരം: പാലക്കാടും സി.പി.എം – ബി.ജെ.പി ഡീലെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിൽ നിന്നെത്തിയ പി സരിനെ എൽ.ഡി.എഫ് പാലക്കാട് സ്ഥാനാർത്ഥിയാക്കിയിട്ടും ചിഹ്നം നൽകാത്തതിന്‍റെ കാരണവും ഈ ഡീൽ ആണെന്നും മുരളീധരൻ ആരോപിച്ചു.
പാലക്കാട് ഇപ്പോൾ ബി.ജെ.പിയെ കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനുള്ളിലെ അതൃപ്തി ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.