കണ്ണൂർ: നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതികരിച്ച് സി.പി.എം നേതാവ് പി ജയരാജൻ. നവീൻ ബാബുവിന്‍റെ മരണത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും എന്നാൽ പി.പി ദിവ്യക്കെതിരായ കേസും സി.പി.എമ്മിനെ അടിക്കാനുളള വടിയാക്കി മാറ്റേണ്ടെന്നും പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങൾക്ക് നവീന്‍റെ മരണത്തിൽ ദുഃഖമില്ല. അവർക്ക് സി.പി.എമ്മിനെ അടിക്കാനുളള വടിയായി ഈ വിഷയത്തെ മാറ്റണം.
കച്ചവട താൽപര്യമാണ് വിഷയത്തെ സജീവമാക്കിനിര്‍ത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാര്‍ക്സ്റ്റിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന്‍റെ കുടുംബം പാര്‍ട്ടി കുടുംബമാണ്. കളക്റ്ററെ സംബന്ധിച്ച് ഉന്നയിച്ച പരാതിയിലും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.