Timely news thodupuzha

logo

തൊട്ടിയാർ ജലവൈദ്യുത പദ്ധതി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇടുക്കി: തൊട്ടിയാർ ജലവൈദ്യുതപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പൊതുമേഖലയിൽ സംസ്ഥാനത്തെ 43 മത് ജലവൈദ്യുതപദ്ധതിയാണിത്. കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണ്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതികൂടി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവികുളം എം എൽ എ അഡ്വ. എ. രാജ, ഉടുമ്പൻചോല എം എൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായ എം എം മണി, കോതമംഗലം എം എൽ എ ആൻ്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കെ എസ് ഇ ബി ചെയർമാൻ ബിജുപ്രഭാകർ, ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ്, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *