അഞ്ചിരി: പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോൺ വടക്കൻ, കൈക്കാരന്മാരായ മാത്യു ചേമ്പ്ലാങ്കൽ, ഷാജി ചേർത്തലയ്ക്കൽ എന്നിവർ അറിയിച്ചു.
തിരുനാളിന് ഒരുക്കമായുള്ള നൊവേന ഒക്ടോബർ 22ന് ആരംഭിച്ചു. രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ. അബ്രാഹം പാറയ്ക്കൽ, ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, ഫാ. പോൾ ഇടതൊട്ടി, ഫാ. വർക്കി മണ്ഡപത്തിൽ, ഫാ. ജോസ് പുൽപ്പറമ്പിൽ, ഫാ. ഫ്രാൻസീസ് കീരംപാറ, ഫാ. ആന്റണി ഓവേലിൽ, ഫാ. തോമസ് മക്കോളിൽ, ഫാ. റെജി മുണ്ടപ്ലാക്കൽ തുടങ്ങിയവർ വിശുദ്ധ കുർബാന അർപ്പിക്കും.
നവംബർ ഒന്ന് വെള്ളി രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് പാലപ്പിള്ളി കപ്പേള, ഇഞ്ചിയാനി കപ്പേള, ഇഞ്ചിയാനി വെയിറ്റിംഗ് ഷെഡ് എന്നിവടങ്ങളിൽ നിന്നും പള്ളിയിലേക്ക് തിരു സ്വരൂപ പ്രയാണം. 5.15ന് പള്ളി വികാരി ഫാ. ജോൺ വടക്കൻ കൊടിയേറ്റ് നിര്വഹിക്കും. തുടർന്ന് ഫാ. ജോസഫ് മുണ്ട്നടയിൽ വി. കുർബാന അർപ്പിച്ച് സന്ദേശം നൽകും. നവംബർ രണ്ട് ശനിയാഴ്ച വൈകുന്നേരം 4.30ന് ഫാ. മാത്യു വെണ്ണായപ്പിള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. കുര്യാക്കോസ വട്ടമുകുളേൽ സന്ദേശം നൽകും. നവംബർ മൂന്ന് ഞായറാഴ്ച രാവിലെ 10ന് ഫാ. മിനേഷ് പുത്തൻപുരയിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. സോമി പാണങ്കാട്ട് സന്ദേശം നൽകും. എട്ടാമിടം നവംബർ 10ന് ആഘോഷിക്കും. ഐറിൻ മരിയ ഷോബിൻ, കുഴിക്കുളത്ത്, കാനഡ, പ്രിയ ജോസഫ് കുന്നേൽ(ചോലയ്ക്കൽ), ഇസ്രായേൽ എന്നിവരാണ് പ്രസുദേന്തിമാർ.