Timely news thodupuzha

logo

വയനാടിനെ പ്രതിനിധീകരിക്കുന്നതിലൂടെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറിയെന്ന് പ്രിയങ്ക

കൽപ്പറ്റ: വയനാടിനെ പ്രതിനിധീകരിക്കുന്നതിലൂടെ രാജ്യത്തെ തന്നെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറിയെന്ന് പ്രിയങ്ക ഗാന്ധി. തെരഞ്ഞടെുപ്പിൽ വിജയിച്ച് ജനപ്രതിനിധിയായാൽ വലിയ ആദരമായി മാറുമെന്നും സ്ഥാനാർത്ഥിയായതിന് ശേഷം നടന്ന ആദ്യ സമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.

ഇന്നും നാളെയും പ്രിയങ്ക തെരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുക്കും. വയനാട്ടിലെ ജനങ്ങൾ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയവരാണ്. എല്ലാവരും മതസൗഹാർദത്തോടെ ജീവിക്കുന്നവരാണെന്നും പ്രിയങ്ക പറഞ്ഞു.

നിങ്ങൾ തുല്യതയിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്നു. ശ്രീനാരായണ ഗുരുവിൻറെ ആശയങ്ങളെ ഉൾകൊള്ളുന്നവരാണ് കേരളീയർ. എല്ലാ മതങ്ങളിലുമുള്ള മഹാൻമാരുടെയും ആശയങ്ങളെ നിങ്ങൾ ആദരിക്കുന്നു.

ചൂരൽമലയിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് മനസിലായെന്നും ആരും അത്യാഗ്രഹത്തോട് പെരുമാറുന്നത് കണ്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലേക്ക് കാലെടുത്തുവച്ചപ്പോൾ തന്നെ എനിക്കൊരു അമ്മയെ കിട്ടി. അങ്ങനെയൊരു സ്നേഹമാണ് വയനാട് തനിക്ക് തന്നതെന്നും പ്രിയങ്ക പറഞ്ഞു.

ത്യേസ്യാമ്മയുടെ അരികിലെത്തുമ്പോൾ താനെൻറെ 19ആം വയസിലേക്ക് തിരികെ പോയെന്നും അന്ന് അച്ഛൻ കൊല്ലപ്പെട്ട് മാസങ്ങൾ കഴിഞ്ഞതെ ഉള്ളൂ. ഒരു ദിവസം മദർ തെരേസ തൻറെ അമ്മയെ കാണാനെത്തി.

അന്നെനിക്ക് പനിയായതിനാൽ ഞാൻ മദറിനെ കാണാൻ പോയില്ല. പക്ഷേ അവർ തന്നെ കാണാൻ വന്നു. അവർ തൻറെകൈപിടിച്ച് അവരുടെ കൈയിലിരുന്ന കൊന്ത എനിക്കുതന്നു. അന്ന് തോന്നിയപോലെയാണ് ത്ര്യേസ്യാമ്മ തൻറെ കൈ പിടിച്ചപ്പോഴുണ്ടായതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *