തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിൻറെ കൈപ്പത്തി തകർന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. മുല്ലൂർ തലയ്ക്കോട്ട് സ്വദേശി നയൻ പ്രഭാതിൻറെ(20) വലത് കൈപ്പത്തിയാണ് തകർന്നത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങൾ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.