കൊച്ചി: താര സംഘടനയായ അമ്മ ശക്തമായി തിരിച്ച് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള പിറവിയോടനുബന്ധിച്ച് അമ്മയുടെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദേഹം.
അമ്മയിൽ എല്ലാവരെയും തിരിച്ച് കൊണ്ടുവരുമെന്നും അമ്മയിൽ പുതിയ കമ്മിറ്റി ഉടനെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയതായും അദേഹം പറഞ്ഞു. ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് ശേഷമുള്ള ആദ്യ പൊതു പരിപാടിയാണ് വെള്ളിയാഴ്ച നടന്നത്.
കൊച്ചിയിലുള്ള അമ്മയുടെ ഓഫീസിൽ വച്ചായിരുന്നു കേരള പിറവി ആഘോഷിച്ചത്. കൂടാതെ കുടുംബ സംഗമവും നടത്തി. അതേ സമയം അമ്മ സംഘടന നിലവിൽ സജീവമാണെന്നും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും നടൻ വിനു മോഹൻ പറഞ്ഞു.