കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകൾ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പുരോഗമിക്കുന്നു.
സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻററിലെത്തിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ സെൻററിൽ പൊതുദർശനം. 5 മണി വരെ കബറടക്ക ശുശ്രൂഷ.
തുടർന്ന് പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്തായിരിക്കും സംസ്‍കാരം നടത്തുക. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കും. സംസ്കാര ശുശ്രൂഷകൾക്ക് പാത്രിയാർക്കീസ് ബാവയുടെ രണ്ട് പ്രതിനിധികൾ എത്തും.
ഔദ്യോഗിക ബഹുമതികളോടെ മാർ അത്തനേഷ്യസ് കത്ത്രീഡൽ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ ആണ് സംസ്കാരം. ആറ് മാസത്തോളം ചികിത്സയിലായിരുന്ന കാതോലിക്ക ബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.