തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതര അക്ഷരതെറ്റ്. ഭാഷാ ദിവനും കേരള പിറവിയുമായ നവംബർ ഒന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലാണ് ആഭ്യന്തര വകുപ്പിന് നാണക്കേടായത്.
മെഡൽ സ്വീകരിച്ച പൊലീസുകാരാണ് തെറ്റുകൾ മേലധാകാരികാരിയെ അറിയിച്ചത്. മെഡലിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നും പോലീസ് മെഡൽ എന്നതിന് പൊലസ് മെഡൻ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തെറ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മെഡൽ തിരിച്ച് വിളിക്കാൻ ഡിജിപിയുടെ നിർദേശമെത്തി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദേശിച്ചിട്ടുണ്ട്. സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയിൽ നിന്നും അഭിമാനപൂർവം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്ന മെഡലാണിത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷര പിശകുള്ളത്.