Timely news thodupuzha

logo

കെ-റെയ്ൽ തുടർ നടപടിയ്ക്ക് സന്നദ്ധമെന്ന് കേന്ദ്രം മന്ത്രി അശ്വിനി വൈഷ്ണവ്

തൃശൂർ: നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കെ-​​റെ​യ്‌ൽ(സി​ൽ​വ​ർ ലൈ​ൻ) പദ്ധതിയിൽ തുടർ നടപടികൾക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇക്കാര്യം ഡൽഹിയിൽ നടന്ന ചർച്ചയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. തൃശൂർ റെയ്ൽവേ സ്റ്റേഷൻ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ൾ സന്ദർശിച്ച ശേ​ഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. തൃ​ശൂ​ർ റെ​യ്‌‌​ൽ​വേ വി​ക​സ​ന​ത്തി​ന്‌ വേ​ണ്ടി 393 കോ​ടി രൂ​പ​അ​നു​വ​ദി​ച്ച​താ​യി അ​ശ്വി​നി വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് അ​ട​ക്കം കേ​ര​ള​ത്തി​ലെ 35 റെ​യ്‌‌​ൽ​വേ സ്റ്റേ​ഷ​ൻ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സഹകരണ ഫെഡറലിസത്തിലാണ് കേ​ന്ദ്ര സർക്കാർ വിശ്വസിക്കുന്നത്.

ജനങ്ങളുടെ പുരോഗതിക്കായി കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്നാണ് കേന്ദ്രത്തിൻറെ ആഗ്രഹം. അതിനാൽ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പരിഹരിച്ച് പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചാൽ കെ​ ​റെ​യ്‌ൽ പദ്ധതിയുടെ അടുത്ത നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി. 2020 ജൂണിലാണ് സംസ്ഥാന സർക്കാർ കെ റെ​യ്‌ലിൻറെ ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.

തുടർന്ന് പാതയ്ക്ക് വേണ്ട സ്ഥലം ഏറ്റെടുക്കാൻ സർവെ കല്ല് ഇടുന്ന നടപടികൾ ആരംഭിച്ചു. എന്നാൽ ഇതിനെതിരേ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രതിഷേധം ഉയർന്നതോടെ സംസ്ഥാന സർക്കാർ പദ്ധതിയിൽനിന്ന് പിന്നോക്കം പോയി.

സാങ്കേതിക -​ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ പദ്ധതി പരിഗണിക്കാമെന്ന കേന്ദ്ര റെയ്ൽവേ മന്ത്രിയുടെ പുതിയ നിലപാട് സംസ്ഥാന സർക്കാരിന് അനുകൂലമായി മാറിയിക്കുകയാണ്.

കേന്ദ്ര സർക്കാരിൻറെ നിലപാടിനോട് സംസ്ഥാന സർക്കാരിൻറെ പ്രതികരണം വരും ദിവസങ്ങളിൽ ഉണ്ടായേക്കും. അങ്കമാലി -​ എരുമേലി ശബരി റെയ്ൽപാത പദ്ധതി യാഥാർഥ്യമാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്.

അടുത്തിടെ ചില നിബന്ധനകൾ സഹിതം കേരള സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. മഹാരാഷ്‌​ട്ര സർക്കാരുമായി റെയ്ൽവേ മന്ത്രാലയം ഉണ്ടാക്കിയ മാതൃക അടിസ്ഥാനമാക്കിയാണ് ശബരി പാതയും നിർമിക്കാൻ കേന്ദ്രം ആലോചിക്കുന്നത്.

ഇത്​ സംബന്ധിച്ച് വൈകാതെ കേരളത്തിന് കത്തയയ്ക്കും. അത് അംഗീകരിച്ചാൽ പദ്ധതി ആരംഭിക്കാൻ സാധിക്കും. 1997 – 1998ലെ റെയ്ൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത.

അലൈൻമെൻറ് അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്തിയില്ല. ഇതിനിടെ കാലതാമസം വന്നതോടെ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 36 ശതമാനം വർധിച്ച് 2,811 കോടിയിൽ നിന്ന് 3,811 കോടി രൂപയായി ഉയരുകയും ചെയ്തു.

ബാംഗ്ലൂ​ർ മു​ത​ൽ ഷൊ​ർ​ണൂ​ർ വ​രെ നാ​ലു വ​രി പാ​ത​യും ഷൊ​ർ​ണൂ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ മൂ​ന്ന് വ​രി​യും സ്ഥാ​പി​ക്കു​മെ​ന്ന് റെ​യ്‌‌​ൽ​വേ മ​ന്ത്രി അ​റി​യി​ച്ചു. എ​റ​ണാ​കു​ളം മു​ത​ൽ കോ​ട്ട​യം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മൂന്ന് ലൈ​നു​ക​ൾ സ്ഥാ​പി​ക്കും.

അ​തി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. ആ​ലു​വ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ളും സ്റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മ​ന്ത്രി പ​രി​ശോ​ധി​ച്ചു.

മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ റെ​യ്‌​ൽ‌ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി.

കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും ബി.​ജെ.​പി ദേ​ശീ​യ നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ വി ​മു​ര​ളീ​ധ​ര​ൻ, ബി​.ജെ.​പി ദേ​ശീ​യ ​സ​മി​തി അം​ഗ​വും റെ​യ്‌‌​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​മി​നി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി.​കെ കൃ​ഷ്ണ​ദാ​സ്, ബി.​ജെ.​പി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ൻറ് കെ.​കെ ​അനീ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ ഹ​രി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ തി​ര​ക്കു​ക​ൾ കാ​ര​ണം കേ​ന്ദ്ര​മ​ന്ത്രി​യും സ്ഥ​ലം എം​.പി​യു​മാ​യ സു​രേ​ഷ് ഗോ​പി പ​ങ്കെ​ടു​ത്തി​ല്ല.

Leave a Comment

Your email address will not be published. Required fields are marked *