മലപ്പുറം: കെ.എസ്.ആർ.റ്റി.സി ബസ് മലപ്പുറത്ത് തലകീഴായി മറിഞ്ഞ് 40തോളം പേർക്ക് പരുക്കേറ്റു. കോഴിക്കോട് തൊട്ടിൽപാലത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സ്ഥിരീകരണം. പ്രദേശവാസികളും മറ്റ് വാഹനങ്ങളുമായി സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.