പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ. സന്ദീപ് വാര‍്യർ പാർട്ടിക്കെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും പാർട്ടിയെ ബാധിക്കുമെന്നുമാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.എസ് രാധാകൃഷ്ണൻ, പി രഘുനാഥ്, പത്മജാ വേണുഗോപാൽ, പി സുധീർ, വി.റ്റി രമ, എന്നിവർ പാലക്കാട് ഉണ്ടായിരുന്നു. സന്ദീപിനെതിരെ നടപടിയെടുക്കണമെന്നാണ് ഒട്ടുമിക്ക നേതാക്കളുടെയും ആവശ‍്യമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർ.എസ്.എസ് സജീവമായി രംഗത്തുണ്ട്. എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ട് പോകണമെന്ന നിലപാടാണ് ആർ.എസ്.എസിന് ഉള്ളതെന്നും അവർ വ്യക്തമാക്കി.