ഇടുക്കി: വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്ക് വെട്ടേറ്റു. അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത‍്യുവിനാണ്(36) വെട്ടേറ്റത്.
സംഭവത്തിൽ പ്രതിയായ ഒഴിവത്തടം സെറ്റിൽമെൻറ് ഭാഗം സ്വദേശി ജോമോന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ‍്യക്തമാക്കി. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ജോമോൻ വാക്കത്തി ഉപയോഗിച്ച് ജോസഫിനെ വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദൃക്സാക്ഷികളായ രണ്ട് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ വൈരാഗ‍്യത്തെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് നിഗമനം.