കുറവിലങ്ങാട്: എല്ലാ സഭകളിലും സാന്നിധ്യമുള്ള ശങ്കരപുരി കു ടുംബം സഭൈക്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണ മെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ ക്രൈസ്തവ സംഗമത്തിന്റെ പൊതുസ മ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു കർദിനാൾ. വിശ്വാസ സംരക്ഷണമാണ് കുടുംബ യോഗങ്ങളുടെ വലിയ കടമയെ ന്നും കർദിനാൾ പറഞ്ഞു.
ഡോ. യുയാക്കീം മാർ കുറി ലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, മന്ത്രി റോഷി അഗസ്റ്റിൻ, പ്രഫ.പി.ജെ. കുര്യൻ, തോമസ് കണ്ണന്തറ, ആൽവിൻ ജോസ് എന്നിവർ പ്രസംഗിച്ചു. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, ഡോ. റൂബിൾ രാജ്, ഏബ്രഹാം കലമണ്ണിൽ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 15 പേരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. ശങ്കരപുരി ഗ്ലോബൽ എക്യു മെനിക്കൽ ഫോറം പ്രസിഡൻ്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.
സി.എസ്.ഐ മധ്യ കേരള മഹാ ഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, എം.പിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, ആർ ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, മോൻസ് ജോസഫ് എം.എൽ.എ, ഡോ. ജോസ് പോൾ ശങ്കുരിക്കൽ, ഡോ. ജോസ് കാലായിൽ, ജോർജുകുട്ടി കര്യാനപ്പള്ളിൽ, ഡോ. ഏബ്രഹാം ബെൻഹർ, ജോയി ചെട്ടിശേരി എന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.