Timely news thodupuzha

logo

വയനാടും ചേലക്കരയും പോളിങ്ങ് ബൂത്തുകളിൽ നീണ്ട നിര

കൊച്ചി: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. പല പോളിങ്ങ് ബൂത്തുകളിലും നീണ്ട നിരയാണ്. സ്ഥാനാർത്ഥികൾ വോട്ട് രോഖപ്പെടുത്തി. 14 ലക്ഷം വോട്ടർമാർമാരാണ് വയനാട്ടിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താനെത്തേണ്ടത്.

72.69 ശതമാനം പോളിങ്ങാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഇത്തവണ വർധനവുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മുതൽ പഴകിയ ഭക്ഷ്യക്കിറ്റ് വരെ പ്രചാരണ രംഗത്ത് ചർച്ചാ വിഷയമായി.

പ്രിയങ്ക ഗാന്ധി ഈസി വാക്കോവർ പ്രതീക്ഷിക്കുന്ന വയനാട്ടിൽ ഒരു പാർട്ടിക്കും അട്ടിമറി സ്വപ്നങ്ങളില്ല. രാഹുലിൻറെ ഭൂരിപക്ഷം പ്രിയങ്ക ഉയർത്തുമോ എന്നതാണ് കോൺഗ്രസ് ഉറ്റു നോക്കുന്നത്. കണക്കിലെ കളിയിൽ ഇടതു മുന്നണിക്കാണ് ചേലക്കരയിൽ മേൽക്കൈ.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ 177 ബൂത്തുകളിൽ 110 ൽ ഇടത് മുന്നണിയാണ് മുന്നിൽ നിന്നത്. 64 എണ്ണത്തിൽ യുഡിഎഫും 3 ഇടത്ത് എൻഡിഎയും ലീഡ് നേടി.

അവസാന 6 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം എൽഡിഎഫിനായിരുന്നു. 2021ലെ ജയം 39,400 വോട്ടിന്. എന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണൻറെ ലീഡ് 5,173 ആയി കുറഞ്ഞു. ഇതാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്.

ഒമ്പത് പഞ്ചായത്തുകളിൽ 6 പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപും എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണനും പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലുടനീളം സന്ദർശനം നടത്തി. പി.വി. അൻവർ എംഎൽഎയുടെ സ്ഥാനാർഥി എൻ.കെ. സുധീറും രംഗത്തുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *