തൊടുപുഴ ഈസ്റ്റ്: വിജ്ഞാന മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാൾ നവംബർ 22 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, കൈക്കാരന്മാരായ ബാബു ചെട്ടിമാട്ടേൽ, ബെന്നി കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായി നവംബർ 15 മുതൽ 21 വരെ രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 5.30ന് ജപമാല, ആറിന് വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. 22ന് വെള്ളിയാഴ്ച രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 5.30ന് ജപമാല, ആറിന് കൊടിയേറ്റ്, തുടർന്ന് കോതമംഗലം രൂപത വികാരി ജനറാൾ ഫാ. വിൻസെന്റ് നെടുങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
23ന് ശനിയാഴ്ച രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, അമ്പ് – മുടി എഴുന്നള്ളിക്കൽ. വൈകുന്നേരം 5.15ന് മുവാറ്റുപുഴ നിർമ്മല കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ തിരുനാൾ കുർബാന അർപ്പിക്കും. പുറപ്പുഴ ആശ്രമത്തിലെ ഫാ. സോമി പാണങ്ങാട്ട് സന്ദേശം നൽകും. തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിന് തൊടുപുഴ ഫൊറോന പള്ളി അസി. വികാരി ഫാ. സ്കറിയ മെതിപ്പാറ കാർമ്മികത്വം വഹിക്കും.
24ന് ഞായറാഴ്ച രാവിലെ 5.45ന് ഫാ. അബ്രാഹാം നിരവത്തിനാൽ വിശുദ്ധ കുർബാന അർപ്പിക്കും. 7.15ന് വിശുദ്ധ കുർബാന. ഒമ്പതിന് കുട്ടികളുടെ വിദ്യാരംഭ ശുശ്രൂഷ, പാഠപുസ്തക വെഞ്ചരിപ്പ്, 9.30ന് മേരി നാമധാരികളുടെ കാഴ്ച സമർപ്പണം. 9.45ന് ഫാ. കുര്യൻ പുത്തൻപുര സി.എം.ഐ തിരുനാൾ പാട്ട് കുർബാന അർപ്പിക്കും. വിൻസെൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. ജോമോൻ കൈപ്പടക്കുന്നേൽ സന്ദേശം നൽകും. തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിന് പ്രയർ ഗ്രൂപ്പ് ഡയറക്ടർ ഫാ. ആന്റണി വിളയപ്പിള്ളി കാർമ്മികത്വം വഹിക്കും.
ഇടവകയ്ക്ക് പുറത്തുള്ള കുട്ടികളെയും എഴുത്തിനിരുത്തുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ പള്ളിയിൽ പേര് നൽകാവുന്നതാണ്.