തൊടുപുഴ: കുട്ടികളുടെ ഹരിതസഭയുടെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂര്‍ പാറേക്കവല സെയ്ന്റ് ജോസഫ്‌സ് എല്‍.പി.സ്‌കൂളില്‍ നടക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളെയും ഹരിത വിദ്യാലയമാക്കി ഉടുമ്പന്നൂര്‍ മിവുകാട്ടിയിരുന്നു.ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ഷൈജു ജേക്കബ് ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് അധ്യക്ഷനാകും. ജില്ലാ തല ഉദ്ഘാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി എം. ലതീഷും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അജയ് പി.കൃഷ്ണയും അറിയിച്ചു.