തൊടുപുഴ: ശിശുദിനത്തോട് അനുബന്ധിച്ച് തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ സംഘടിപ്പിച്ച് കുട്ടികളുടെ ഹരിതസഭ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു നിർവ്വഹിച്ചു.
കുട്ടികൾ മഹാത്മാക്കളുടെ വേഷം ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, കിലാ റിസോഴ്സ് പേർഡൻമാരായ ലൈല പി.കെ, ഗോവിന്ദൻ എൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.