കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി. അലൻ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചി എൻ.ഐ.എ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിൽ അലൻ ഷിഹൈബ് ചില പോസ്റ്റുകൾ ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതോന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിന്നു കോടതി നിരീക്ഷിച്ചത്.
കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എൻ.ഐ.എയുടെ ഈ നീക്കം. 2019 നവംബർ ഒന്നിനാണ് അലൻ ഷിഹൈബ്, താഹ ഫസൽ എന്നിവർ മാവോവാദി ബന്ധമുണ്ടെന്ന് കണ്ടെത്തി പിടിയിലായത്.