കൊച്ചി: ബോയ്ഫ്രണ്ടിന് സ്മാർട്ട് ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയുടെ തലക്കടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്ന പ്ലസ് ടു വിദ്യാർഥിനി പിടിയിൽ. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർഥിനി അക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജലജ തനിച്ചായിരുന്ന സമയത്ത് വീട്ടിൽ എത്തിയ വിദ്യാർഥിനി വീട്ടമ്മയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയും സ്വർണം മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു.