Timely news thodupuzha

logo

ആം അദ്മി പാർട്ടിയുടെ മണ്ണവകാശ പ്രഖ്യാപന പദ യാത്ര കുമളിയിൽ നിന്ന് ആരംഭിച്ചു

ഇടുക്കി: ആം അദ്മി പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയും സ്റ്റേറ്റ് കിസ്സാൻ വിൻഗും ചേർന്ന് നയിക്കുന്ന പദയാത്ര കുമളി ബസ്സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ വേദിയിൽ നിന്ന് ആരംഭിച്ചു.

പിരിവില്ല പ്രിയം മതിയെന്ന് പറഞ്ഞ് കുമളി പട്ടണത്തിലൂടെ കടന്നു പോയ പദയാത്രയെ കർഷകർക്ക് പുറമേ വ്യാപാരികളും കൈ വീശി യാത്രയാക്കി. എ.കെ.ജിയുടെ സമര സ്മരണകളുറങ്ങുന്ന അമരവാതിയിലൂടെ പദ യാത്ര കടന്നു പോയപ്പോൾ ആ ധീര സഖാവിന്റെ കർഷക സമര സ്മരണകൾ പദയാത്രികർ അനുസ്മരിച്ചു.

രാവിലെ പദ യാത്രയുടെ ഉദ്ഘാടനം സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ ജെയിംസ് വടക്കൻ നിർവഹിച്ചു. ആം അദ്മി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജേക്കബ് മാത്യു ജാഥ ക്യാപ്റ്റൻ അഡ്വ: ബേസിൽ ജോണിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘടന സമ്മേളനത്തിൽ സമരത്തിന്റെ സഹ ക്യാപ്ടയൻ കിസ്സാൻ വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ മാത്യു ജോസ് സമര സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോസ്ഫ് ആദ്യക്ഷത് വഹിച്ച യോഗത്തിൽ വനിത വിംഗ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. സബീന സെക്രട്ടറി സാലിക്കുട്ടി ജോസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. എ. മാത്യു സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു.

ആറാം മൈൽ, പുറ്റടി, അണക്കര എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം ജാഥ കൊച്ചറയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ കർഷക സദസ്സ് ചാലക്കുടി പരിയാരം കർഷക സമിതി പ്രസിഡന്റ്‌ ജിന്നെറ്റ് മാത്യു ഉദ്ഘാടനം ചെയ്തു.

ഇന്ന് ഉടുമ്പഞ്ചോല മണ്ഡലത്തിലെ ചെറ്റുകുഴിയിൽ ആരംഭിക്കുന്ന പദ യാത്ര കിസ്സാൻ മോർച്ച ദക്ഷ്യന്ത്യൻ കോർഡിനേറ്റർ പി.റ്റി ജോൺ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നെടുങ്കണ്ടത് സമാപിക്കുന്ന യോഗത്തിൽ മലയോര കർഷക രക്ഷാ സമിതി ചെയർമാൻ ഡോ. ജോസ് കുട്ടി ജെ ഒഴുകയിൽ സംസാരിക്കും.

Leave a Comment

Your email address will not be published. Required fields are marked *