Timely news thodupuzha

സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമൻ തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമനെ തിരഞ്ഞെടുത്തു. ആദ്യ ഏരിയ കമ്മിറ്റി യോഗം ജില്ലാ സെകട്ടറി സി. വി. വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്നാണ് സെക്രട്ടറി തെരെഞ്ഞെടുപ്പ് നടന്നത്.

രണ്ടു ദിവസമായി മുട്ടം ശക്തി തീയേറ്ററിൽ നടന്നു വരുന്ന സമ്മേളനം ഇന്ന് സമാപിക്കും. 19 അംഗ ഏരിയ കമ്മിറ്റിയെയും 12 ജില്ലാ സമ്മേളന പ്രതിനിധികളെയും തൊടുപുഴ വെസ്റ്റ് ഏരിയാ സമ്മേളനം ഐകണ്ഠേന തെരഞ്ഞെടുത്തു.

റ്റി.ആർ സോമൻ, കെ.എം ബാബു, കെ.ആർ ഷാജി, എം.ആർ സഹജൻ,വി.ബി ദിലീപ് കുമാർ, ആർ പ്രശോഭ്, റ്റി.കെ മോഹനൻ, എം.ജി സുരേന്ദ്രൻ, കെ.പി സുലോചന, ഷൈനു സൈമൺ, റ്റിനു പി ശശി, കെ.എസ് അനന്തുമോൻ, കെ.ജി ദിനകർ, ആൽബിൻ വി ജോസ്, ശാന്താ ഗോപിനാഥ്, കെ.വി ജോയി എന്നിവരാണ് തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റിയംഗങ്ങൾ. പുതിയ അംഗങ്ങൾ കെ.എൻ പ്രഭാകരൻ, റ്റി.കെ റഫീഖ്, എം മധു തുടങ്ങിയവരാണ്.

തൊടുപുഴ മുൻസിപ്പാലിറ്റിയിലെ 25 മുതൽ 35 വരെയുള്ള 11 വാർഡുകളും മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുമാണ് സി.പി.ഐ(എം) തൊടുപുഴ വെസ്റ്റ് ഏരിയ.

Leave a Comment

Your email address will not be published. Required fields are marked *