Timely news thodupuzha

logo

അധിക നികുതി കൊടുക്കരുത്; പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

തിരുവനന്തപുരം: നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുമ്പ് ചർച്ചകൾ നടത്തണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം അദ്ദേഹം പിൻവലിച്ചു. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണ്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല.

സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരും സമര ആഹ്വാനമല്ല നടത്തിയതെന്നും സുധാകരൻ വിശദീകരിച്ചു. ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്നായിരുന്നു സുധാകരൻ പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സുധാകരൻ പ്രഖ്യാപനം പിൻവലിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *