തൊടുപുഴ: ഗ്ലോ അപ്പ് യുണിസെക്സ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടം സെൻ്റ്. ജോർജ്ജ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.15ന് നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സിനി ആർട്ടിസ്റ്റ് അനുമോൾ ഉദ്ഘാടനം നിർവ്വഹിക്കും.
ഡോ. റവ. ഫാ. ജോർജ്ജ് താണത്തുപറമ്പിൽ (വികാർ, സെൻ്റ്.ജോർജ്ജ് ഫൊറോന ചർച്ച്, മുതലക്കോടം), റവ. ഫാ. പൗലോസ് ജോസഫ്(വികാർ. സെൻ്റ്. ജോർജ്ജ് ഓർത്തഡോക് സ് ചർച്ച്, ഇടമറുക്), ജോവാൻ ജേക്കബ് (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുതലക്കോടം പ്രസിഡൻ്റ്), ടോം ജെ കല്ലറയ്ക്കൽ (നാഷണൽ ഹാർഡ്‌യേഴ്‌സ്, മുതലക്കോടം), ജോർജ്ജ് കൊച്ചുപറമ്പിൽ കൗൺസിലേർ, സാനു കൃഷ്‌ണ (വാർഡ് മെമ്പർ), അനുപമ സൊഫിയ (സി.ഇ.ഒ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ട്രെയിനിങ്ങ് അക്കാദമി ഓഫ് കേരള) എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ആധുനിക രീതിയിലുള്ള എല്ലാവിധ ബ്രൈഡൽ മേക്കപ്പുകളും എല്ലാവിധ ഹെയർ കട്ടിംഗും ഇവിടെ മികച്ച നിലവാരത്തിൽ ചെയ്‌തു നൽകുമെന്ന് മാനേജ്‌മെന്റും സ്‌റ്റാഫും അറിയിച്ചു.