തൊടുപുഴ: ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി പി അജീവ്, വൈസ് പ്രസിഡന്റായി സജി പോൾ ഉൾപ്പെടെ 12 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
സി.ജെ ജെയിംസ്, ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്ദ് മുഹമ്മദ് വടക്കയിൽ, ടോമി സെബാസ്റ്റ്യൻ, ബെന്നി ജോസ് ഇല്ലിമൂട്ടിൽ, മനിൽ തോമസ് ഫൈൻ പേപ്പർ, ഗോപു ഗോപൻ, ശാലിനി മോഹൻദാസ്, സിമി സുവിരാജ്, സിനി മധു എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.
തൊടുപുഴയിലെ വ്യാപാര സമൂഹത്തിന്റെ സാമ്പത്തികമായ നിക്ഷേപങ്ങൾക്കും ഇതര ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ 2015ൽ സിവിൽ സ്റ്റേഷന് സമീപം ശ്രീവത്സം ബിൽഡിങ്ങിലാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്.