കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് മെമ്പറായി പന്നൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സത്യവാചകം ചൊല്ലി കൊടുത്തു.
വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, ചടങ്ങിൽ മെമ്പർമാരായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, സോണിയ ജോബിൻ, സന്തോഷ് കുമാർ, സെക്രട്ടറി വി.എ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കുന്നപ്പിള്ളിൽ, രാഷ്ട്രീയ നേതാക്കളായ ജോൺ നെടിയപാല, പോൾ കുഴിപ്പിള്ളിൽ, ബേബി തോമസ്, എന്നിവർ ആശംസകൾ നേർന്നു.