Timely news thodupuzha

logo

ഏകദിന ക്രിക്കറ്റ്; വനിതാ വിഭാ​ഗത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തകർപ്പന്‍ ജയം

ബറോസ: വെസ്റ്റ് ഇന്‍ഡീസ് വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പന്‍ ജയം. 211 റൺസിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയെങ്ങിയ ഇന്ത്യ 314 റൺസാണ് അടിച്ചെടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ വിന്‍ഡീസ് വനിതകൾ 26.2 ഓവറിൽ വെസ്റ്റ് ഇന്‍ഡീസ് വനിതകൾ 103 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കമാണ് ഓപ്പണിങ് സഖ്യം ഇന്ത്യക്കു നൽകിയത്.

102 പന്തിൽ 91 റൺസെടുത്ത സ്‌മൃതി മന്ഥനയുടെ തകർപ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് കരുത്തായത്. പിന്നാലെയെത്തിയ ഹർലീന്‍ ഡിയോൾ 44 റണ്ണെടുത്ത് പുറത്താവുകയായിരുന്നു.

ഇവർക്ക് പിന്നാലെയെത്തിയ റിച്ച ഘോഷ്(24), ഹർമന്‍പ്രീത് കൗർ(34), ജമീമ റോഡ്രിഗഡ്(31) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. പക്ഷേ, അവസാന ഓവറുകളിൽ ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇന്‍ഡീസ് വനിതകൾക്ക് പിടിച്ച് നിൽക്കാനായില്ല.

പൂജ്യത്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. ആൽഫി ഫ്ലച്ചറിന്‍റെയും(24) ഷെമെയ്ൻ ക്യാമ്പ്ബെല്ലിന്‍റെയും(21) ബാറ്റിങ്ങാണ് വിൻഡീസിന് നേരിയ ആശ്വാസമായത്. സ്കോർ: ഇന്ത്യ – 314/9 ; വെസ്റ്റ് ഇന്‍ഡീസ് – 103/10.

Leave a Comment

Your email address will not be published. Required fields are marked *