Timely news thodupuzha

logo

ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം 31ന്

തൊടുപുഴ: ഒരുമ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 10-ാം വാർഷികം, കുടുംബ സംഗമം, ക്രിസ്‌തുമസ് പുതുവത്സര ആഘോഷം എന്നിവ 31ന് വൈകിട്ട് ആറ് മുതൽ റ്റി.എ ജോസഫ് തുണ്ടത്തിലിൻ്റെ(മഞ്ഞളാങ്കൽ) വീട്ടിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് കെ.എസ് വിജയന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള സംസ്ഥാന മുന്നോക്ക കമ്മീഷൻ ചെയർമാനും മുനമ്പം എൻക്വയറി കമ്മീഷൻ ചെയർമാനും ആയ കേരള ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് സി.എൻ രാമചന്ദ്രൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും.

കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി സുരേഷ്‌ബാബു, കാളിയാർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എച്ച്.എൽ ഹണി, പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. ടോം പൂച്ചാലിൽ, കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേർളി റോബിൻ, കൊടുവേലി എൽ.എഫ്.യു.പി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സസിസ്റ്റർ ജൂലി മാണി എസ്.എ.ബി.എസ് എന്നിവർ ആശംസകൾ നേരും. യോഗാനന്തരം ഗാനമേള, മ്യൂസിക് ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *