പുതുപ്പരിയാരം: മണക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തളിയംചിറ റ്റി.കെ തോമസ് (97) നിര്യാതനായി. സംസ്കാരം 8/1/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് നാലിന് പെരിയാമ്പ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. പരേതൻ തൊടുപുഴ കാർഷിക വികസന ബാങ്ക് ബോർഡ് മെമ്പർ, റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി ബോർഡ് മെമ്പർ, ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മേരി വെളിയനാട് പാടത്തുമാപ്പിള കുടുംബാംഗമാണ്. മക്കൾ: ജെന്നിംഗ്സ്, പമീല, ജെറ്റ്സി. മരുമക്കൾ: മിനി, മേയ്ക്കാട്ടിൽ(അടിമാലി), മാമ്മൻ, ചെങ്ങേഴത്ത്(എറണാകുളം), ആശ, ചാലക്കുഴിയിൽ(ചാലക്കുടി). ഭൗതീക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും.