അറക്കുളം: ഗ്രാമപഞ്ചായത്തിലെ വികസനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥ നിയമനം നടത്താത്ത ഇടത് വലത് സംയുക്ത ഭരണ സമിതിക്കെതിരെ ശക്തമായ താക്കീതായി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഉപരോധസമരം. പഞ്ചായത്തിൻ്റെ വികസന ഫണ്ടി ൻ്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്ന ഗ്രാമസേവകരുടെ ഒഴിവ് കഴിഞ്ഞ 4 മാസക്കാലമായി നികത്താനാവാത്തത് വികസനത്തെ സാരമായി ബാധിച്ചിരിക്കയാണ്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇത്തവണ പഞ്ചായത്തിൽ 350 ഓളം വീടുകൾ അനുവദിച്ചതിൽ 27 വീടുകൾക്ക് മാത്രമാണ് പഞ്ചായത്തിൻ്റെ വിഹിതം നൽകി എഗ്രിമെൻ്റ് വച്ചിട്ടുള്ളത്. അവരുടെ ആദ്യ ഗഡു നൽകേണ്ട ഗ്രാമസേവകൻ ഇല്ലാത്തതിനാൽ തറയുടെ പണി പോലും തുടങ്ങിയിട്ടില്ല.
പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ആവിഷ്ക്കരിച്ച പി എം ഏ വൈ പദ്ധതി അട്ടിമറിക്കാനുള്ള രാഷട്രീയ ശ്രമമാണ് ഗ്രാമസേവകരുടെ നിയമനത്തിലെ അലംഭവത്തിന് കാരണം. ലൈഫ്, വീട് മെയിൻറനൻസ്, ബി പി എൽ കാർഡ് മാറ്റൽ, പെൻഷൻ, സ്കോളർഷിപ്പ് തുടങ്ങി പാവങ്ങൾക്ക് ഗുണകരമായ എല്ലാ പദ്ധതികളും നിന്ന് കിടക്കുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രമുള്ളപ്പോൾ 17% ഫണ്ടുകൾ മാത്രം വിനിയോഗിച്ച് അറക്കുളം ഇടുക്കി ജില്ലയിൽ ഏറ്റവും പിന്നിലുള്ള പഞ്ചായത്താണ് എന്നതാണ് വികസനത്തിൻ്റെ നേർകാഴ്ച.രണ്ട് വർഷം മുൻപ് അനുവദിച്ച തൊഴിലുറപ്പ് ഫണ്ട് 4 വാർഡുകളിൽ മാത്രമാണ് നടപ്പാക്കിയത്. കഴിഞ്ഞവർഷങ്ങളിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ടെണ്ടർ ചെയ്യാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെ നാൾ സെക്രട്ടറി ,എഞ്ചിനിയർമാർ തുടങ്ങിയ തസ്തികളിൽ ഉദ്യോഗസ്ഥരില്ലാതെ ബുദ്ധിമുട്ടിയ പഞ്ചായത്താണ് അറക്കുളം.
ഇക്കാര്യങ്ങൾ ചെയ്യേണ്ട മൂന്ന് അംഗങ്ങളും പ്രസിഡൻ്റും ഉള്ള വലത് പക്ഷവും, ഒരു വൈസ് പ്രസിഡൻ്റും, 3 സ്റ്റാൻ്റിങ്ങ് കമ്മറ്റിയുമടക്കം 9 അംഗങ്ങളുള്ള ഇടത്പക്ഷവും അവർക്കുള്ള അധികാരങ്ങൾ ഉപയോഗിച്ച് സമയബദ്ധിതമായി ഉദ്യോഗസ്ഥ നിയമനങ്ങൾ അടക്കം കാര്യങ്ങൾ ചെയ്യാതെ നോക്കുകുത്തികളായി ഇരിക്കുന്നതാണ് പഞ്ചായത്തിൻ്റെ ശാപം. ഇവരെ കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുവാൻ ഇരു മുന്നണികളുടേയും നേതാക്കൾ തയ്യാറാകണമെന്ന് എൻ.ഡി.എ.
ആവിശ്യപ്പെട്ടു.
എൻ.ഡി.എ പഞ്ചായത്ത് കമ്മറ്റികൺവീനർ എം.കെ രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപരോധസമരം ഗ്രാമ പഞ്ചായത്തംഗം വിനീഷ് വിജയൻ ഉൽഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാ സെക്രട്ടറി ടി കെ ബിനോജ്, ജനാതിപത്യ രാഷ്ട്രീയ പാർട്ടി ജില്ലാ സെക്രട്ടറി പി.എൻ മോസസ്, ബിജെപി സംസ്ഥാന കമ്മറ്റിയംഗവും,മെമ്പറുമായ പി.ഏ.വേലുക്കുട്ടൻ, യുവമോർച്ച ജില്ലാ. വൈസ്.പ്രസി.അഡ്വ.അഭിജിത്ത് രവി, ബി ജെ പി മണ്ഡലം സെക്ര.എം.ജി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് രമ രാജീവ്, എസ്.സി മോർച്ച പഞ്ചാ.പ്രസി.എം അനിൽകുമാർ, ഓ.ബി.സി. മോർച്ച പഞ്ചായത്ത് പ്രസിഡന്റ് വി.ആർ ജയകുമാർ, യുവമോർച്ച പഞ്ചായത്ത് ജനറൽ സെകട്ടറി ബിബിൻ ബാബു പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമസേവകരുടെ നിയമനം ഇനിയും വൈകിയാൽ കളക്ടറേറ്റിൽ ബിജെപിയുടെ മെമ്പർമാർ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ഉപരോധസമരം അവസാനിപ്പിച്ചു.