Timely news thodupuzha

logo

ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്ന സംഭവം; മതവികാരം വ്രണപ്പെടുമെന്ന് മകൻ

പത്തനംതിട്ട: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദനന്‍. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സനന്ദനൻ പറഞ്ഞു.

കല്ലറ പൊളിക്കുവാൻ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ പറഞ്ഞു. തിങ്കളാഴ്ച കല്ലറ പൊളിക്കുവാനായി കലക്റ്ററുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ പ്രതിഷേധവും സംഘർഷാവസ്ഥയും ആത്മഹത്യാ ഭീഷണിയും ഉളളതിനാൽ കല്ലറ പൊളിക്കുന്നത് നിർത്തി വെക്കേണ്ടി വന്നിരുന്നു.

കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് കുടംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെതിരെ ഇവര്‍ ചൊവ്വാഴ്ച കോടതിയെ സമീപിച്ചേക്കും. അങ്ങനെയാണെങ്കില്‍ കോടതി ഉത്തരവിന് അനുസരിച്ചായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *