ശ്രീനഗർ: പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് സൈന്യത്തിൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തു. ഇന്ത്യയ്ക്കെതിരേ ഡ്രോണുകൾ വിക്ഷേപിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യൻ സൈന്യം തകർത്തത്.
ഇതിൻറെ വീഡിയോദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അതിർത്തിയിൽ പാക് പ്രകോപനങ്ങളും തുടർച്ചയായുള്ള സംഘർഷങ്ങൾക്കിയിൽ ഇന്ത്യയ്ക്കെതിരേ സൈനിക ഓപറേഷൻ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് ഓപ്പറേഷന് പേരിട്ടിട്ടുള്ളത്.
‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിൻറെ അർഥം. പാക്കിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി എന്ന നിലയിൽ 4 പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സൈനിക നീക്കം കടുപ്പിക്കുന്നത്.