കോഴിക്കോട്: ജനുവരി 14ന് ആർ.എസ്.എസ് നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ളാമി. ആൾക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെന്നുമായിരുന്നു ജമാ അത്തെ ഇസ്ളാമി ജനറൽ സെക്രട്ടറി റ്റി. ആരിഫ് അലിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന സംഘടനയെന്ന നിലയിലാണ് ആർ.എസ്.എസുമായി ചർച്ച നടത്തിയതെന്നും ആരിഫ് അലി വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തിൽ ജനുവരി 14ന് ഡൽഹിയിൽ നടന്ന ചർച്ച മുസ്ലി സംഘടനകളും ആർ.എസ്.എസുമായുളള ചർച്ചകൾക്ക് വേദിയാെരുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ശ്രമങ്ങളുടെ തുടർച്ചയായായിരുന്നു.