
തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ നാല് വർഷക്കാലമായി തുടർച്ചയായി മുട്ടഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നു. ഒരു കുഞ്ഞിന് 130 രൂപ വിലയുള്ള അഞ്ച് കോഴിക്കുഞ്ഞുങ്ങളുടെ ഒരു യൂണിറ്റ് 50 രൂപ നിരക്കിൽ നൽകുന്നതാണ് പദ്ധതി. ഇതിനായി ഈ സാമ്പത്തിക വർഷം 363000 രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ആതിരരാമചന്ദ്രൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.ആർ ഗോപി , രമ്യ അജീഷ്, ബിന്ദു രവീന്ദ്രൻ, വെറ്ററിനറി ഡോക്ടർ യദു കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.