കോട്ടയം: എംഎൽഎ മാണി സി. കാപ്പൻറെ വാഹനം അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. അന്വേഷണം ആവശ‍്യപ്പെട്ട് കേരള ഡെമോക്രാറ്റിക് പാർട്ടി ഡിജിപിക്ക് പരാതി നൽകി. വ‍്യാഴാഴ്ച ഉച്ചയോടു കൂടി പത്തനംതിട്ടയിൽ വച്ചായിരുന്നു എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൻറെ മുൻ വശത്തെ ടയർ ഊരി തെറിച്ചാണ് അപകടമുണ്ടായത്.
എന്നാൽ, കാറിന് മറ്റ് തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് എംഎൽഎയുടെ ഡ്രൈവർ മാധ‍്യമങ്ങളോട് പ്രതികരിച്ചത്. കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡിൽവച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് എംഎൽഎ കാറിലുണ്ടായിരുന്നില്ല. എംഎൽഎയെ ചക്കുവള്ളിഭാഗത്ത് ഇറക്കിയ ശേഷം പാലായിലേക്ക് വരുകയായിരുന്നു.