കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു വ്യാഴാഴ്ച ഒരുഗ്രാം വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണ വില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട് ഉണ്ടായത്.
സ്വർണ വില വർധിച്ചു
