കോഴിക്കോട്: ബി സോൺ നടക്കുന്ന നാദാപുരം പുളിയാവ് നാഷനൽ കോളെജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രിയാണ് പ്രശ്നങ്ങൾക്ക് തുടക്കം. വേദി മൂന്നിൽ നാടകം കഴിയുന്നതിനു മുൻപ് കർട്ടൻ താഴ്ത്തിയതിനെ ചൊല്ലിയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
സംഘർഷം പുലർച്ചെ ഒരു മണി വരെ തുടർന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസുകാരെത്തി ലാത്തിച്ചാർജ് നടത്തിയാണ് വിദ്യാർഥികളെ പിരിച്ചു വിട്ടത്. കോളജ് ക്യാംപസിൽ നിന്ന് രണ്ട് മണിയോടെ എല്ലാവരെയും പുറത്താക്കി. നൂറിലേറെ പൊലീസാകാർ കോളെജ് ഗേറ്റ് അടച്ച് കാവൽ നിൽക്കുകയായിരുന്നു.