മലപ്പുറം: പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര‍്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ പുത്തനത്താണിയിലേയും കോട്ടക്കലിലെയും സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുന്ന പാരസൈഡ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മലപ്പുറത്ത് സ്വകാര‍്യ ബസ് മറിഞ്ഞ് അപകടം
