കൊച്ചി: വരന്തരപ്പിള്ളി കൊലക്കേസിലെ പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. പ്രതികളെ കുറ്റവിമുക്തരാക്കി. ഇരിഞ്ഞാലകുട അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ അനുവദിചാണ്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചന്റെ വിധി.പ്രോസിക്യൂഷൻ തെളിവുകൾ വിശ്വാസയോഗ്യം അല്ല എന്ന് വിലയിരുത്തിയാണ് ശിക്ഷ റെദാക്കിയത്.
2003 സെപ്റ്റംബർ 3-ന് പുലർച്ചെ 5.15-ന് തൃശൂർ ജില്ലയിലെ പാലാപ്പിള്ളി–വരന്തരപ്പിള്ളി റോഡിൽ കൊല്ലപ്പെട്ട വിനയൻ ഓടിച്ചിരുന്ന മോട്ടോർസൈക്കിളിൽ ഒരു ടെംപോ വാൻ ഇടിച്ചുകയറി. അപകടത്തിൽ വിനയൻ മരിച്ചു, കൂടെയുണ്ടായ മുജീബിനു ഗുരുതരമായി പരിക്കേറ്റു.ആദ്യ അന്വേഷണത്തിൽ ഇത് ഒരു വാഹന അപകടം എന്നാണ് പോലീസ് കണക്കാക്കിയത്. പക്ഷേ, ക്രൈം ബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തിയപ്പോൾ പ്രതികൾക്കെതിരെ കുറ്റം ചുമത്തുകയും വിചാരണ കോടതി, ഒന്നാം പ്രതി രമേശിനെ ഇരട്ട ജീവിതപരിയന്ത്യുവും 6,7 പ്രതികൾക്ക് ഒരു വർഷത്തെ കഠിന തടവും വിധിച്ചിട്ടുള്ളതാണ്.
ഒന്നാം പ്രതിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ബി രാമൻ പിള്ളയും ജോർജ് വിൻസി ജോസും ആറ്, ഏഴ് പ്രതികൾക്ക് വേണ്ടി അഡ്വ. വിഷ്ണുപ്രസാദ് നായർ എന്നിവരും ഹാജരായി.