Timely news thodupuzha

logo

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

ബാംഗ്ലൂർ: എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ്. ഇഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു.

സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. ബിരിയാണിച്ചെമ്പ് ആരോപണത്തെ പറ്റിയും സംസാരിച്ച സ്വപ്ന സുരേഷ് സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ നിയമ പോരാട്ടം തുടരുമെന്നും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *