തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസിൽ എം.ശിവശങ്കറിന്റെ
അറസ്റ്റ് ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷം ലൈഫ് കോഴക്കേസ് സജീവമായി സർക്കാറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി.