മലപ്പുറം: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശി സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ വീട്ടിൽ നിന്ന് ശബ്ദം കേട്ടിരുന്നെന്നും ഇത് സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറഞ്ഞു. പീന്നീട് വീട്ടിലെത്തിയപ്പോഴാണ് സുൽഫത്തിന്‍റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയിരിക്കുന്ന നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് കുടുംബം