Timely news thodupuzha

logo

മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു; കെ.സുധാകരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവനപദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണെന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നല്കിയ അപ്പീൽ പിൻവലിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല. ഒന്നാം പിണറായി സർക്കാരിൻറെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തു ചാടുകയാണ്.

കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, സ്വർണക്കടത്ത് എന്നിവയിൽ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കേസുകളിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സർവീസിൽ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെ വിരമിക്കാനും ഉദ്യോഗസ്ഥർക്ക് രചന നടത്താൻ സർക്കാരിൻറെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്തുതിച്ചും പുസ്തകം എഴുതാനും അവസരം നല്കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണ്.

Leave a Comment

Your email address will not be published. Required fields are marked *