Timely news thodupuzha

logo

ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു

ന്യൂഡൽഹി: പൂനെ ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സിയിലിരുന്ന യുവാവ് മരിച്ചു. 37 വയസുള്ള ഡ്രൈവറാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഗില്ലിൻ – ബാരെ സിൻഡ്രോം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന 192 പേരിൽ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവുമധികം കേസുകളുള്ള പൂനെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപൂർവ നാഡീരോഗമാണ് ഗില്ലിൻ-ബാരെ സിൻഡ്രോം.

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. കാലുകളിലും കൈകളിലും തുടങ്ങി പലപ്പോഴും ശരീരമാസകലം വ്യാപിക്കുന്നു. ലക്ഷണങ്ങൾ മണിക്കൂറുകൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വികസിച്ചേക്കാം.

Leave a Comment

Your email address will not be published. Required fields are marked *