തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലെ പ്രഭാകരന്‍(60) എന്നയാളാണ് മരിച്ചത്.
വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. 4 കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
ഇയാളോടൊപ്പമുണ്ടായിരുന്ന മകനും മരുമകനമും ഓടിരക്ഷപ്പെടുയായിരുന്നു. വിവരമറിഞ്ഞെത്തിയ പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയതായാണ് വിവരം.