തൊടുപുഴ: വഴിയോര കരിമ്പിൻ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന. ജില്ലാ റൂറൽ ഹെൽത്ത് ഓഫീസർ പി. എസ്.സുബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ കരിമണ്ണൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി.നൗഷാദ് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. നഗര സഭയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ യാതൊരു അനുമ തിയും ഇല്ലാതെയാണ് ഇത്തരം ജ്യൂസ് വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധന യ്ക്കു ശേഷം ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി.
ജ്യൂസ് ഉണ്ടാക്കുന്നത് ശുദ്ധ ജലം കൊണ്ടല്ലെന്നും കരിമ്പു കമ്പുകൾ പൊടിപടലങ്ങൾ നിറയും വിധം വാഴി യോരത്ത് കൂട്ടി യിട്ടിരിക്കുന്നതയും ജ്യൂസ് ഉണ്ടാക്കുന്ന മെഷിൻ തുറസ്സായ സ്ഥലത്ത് വച്ചിരിക്കുന്ന തിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇതിലേക്ക് പൊടിയും മാലിന്യങ്ങളും വിഴുന്നത് ശ്രദ്ധയിൽ പ്പെട്ടതായുംഇവർ പറഞ്ഞു. വേനൽ കടുത്തതോടെ ഇത്തരം വഴിയോര ജ്യൂസ് ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ജ്യൂസ് കുടി ക്കുന്നവരുടെ എണ്ണംകൂടിയിട്ടുണ്ട്.
ഇത് ജല ജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, സന്നിപാത ജ്വരം, വയറിളക്കരോഗങ്ങൾ എന്നിവ പടരുന്നതിന് കാരണമാകുമെന്നുംഅതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ദാഹം അകറ്റാൻ ജ്യുസ് കുടിക്കുന്നത് രോഗ പകർച്ചയ്ക്ക്ഇടയാക്കുമെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇത്തരം അനധികൃത വഴിയോര കച്ചവടം നിയന്ത്രിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്നിർദേശം നൽകുമെന്നും വ്യക്തമാക്കി.