കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ പ്രതിയും ആശുപത്രിയിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. കുറ്റം പുറത്തറിഞ്ഞ് കേസെടുത്തതിന് തൊട്ടു പിന്നാലെ അനിൽ കുമാര്‍ ഒളിവിൽ പോയിരുന്നു. അനിൽ കുമാറിനെ തൃക്കാക്കര എ.സിയാണ് കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷൻ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
വ്യാജമായി ജനന സർട്ടിഫിക്കറ്റ് തയാറാക്കാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നും തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി.