മുംബൈ: പാൽഘറിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ തല കണ്ടെത്തി. വിജനമായ പ്രദേശത്ത ഉപേക്ഷിച്ച പെട്ടി കണ്ട് പ്രദേശവാസികളായ കുട്ടികൾ ഇത് തുറന്ന് നോക്കിയതോടെയാണ് കൊലപാതകത്തിൻറെ വിവരം പുറത്തറിയുന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഫൊറൻസിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുവതിയുടെ മറ്റു ശരീരഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല.
മൂംബൈയിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ യുവതിയുടെ തല കണ്ടെത്തി
