തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. 2019-20 മുതൽ നിയമിച്ച അയോഗ്യരെ ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ്. ചില മാനേജറുമാർ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ഇത്തരം മാനേജർമാരെ അയോഗ്യരാക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

കെ-ടെറ്റ് ഉള്ളവർക്കു മാത്രമേ സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് സർക്കാർ ഉത്തരവ്. എന്നാലിത് പാലിക്കാതെ ഇതിനോടകം സ്ഥാനക്കയറ്റം ലഭിച്ചവരുണ്ട്. അവർ കെ-ടെറ്റ് പാസായ തീയതി മുതൽ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിർദേശം.